Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷിമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; വിളിച്ചത് പ്രവാസി, മദ്യലഹരിയിലെന്ന് പൊലീസ്

text_fields
bookmark_border
തൃശൂർ കോർപറേഷനിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളെയും ഇയാൾ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു
കൃഷിമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; വിളിച്ചത് പ്രവാസി, മദ്യലഹരിയിലെന്ന് പൊലീസ്
cancel

തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് കണ്ടെത്തി. ചേർപ്പ്- കണിമംഗലം സ്വദേശിയായ സുജീബാണ് ഭീഷണിപ്പെടുത്തിയത്. ദു​ൈബയിലുള്ള ഇയാൾ മദ്യലഹരിയിലാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുനിൽ കുമാറിന്‍റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് സുജീബ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് മന്ത്രി നൽകിയ പരാതിയിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്.

മന്ത്രിയെ വിളിച്ച അന്നുതന്നെ ഇയാൾ തൃശൂർ കോർപറേഷനിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളെയും ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ പാസ്​പോർട്ട്​ വിവരങ്ങൾ ശേഖരിച്ച ശേഷം തിങ്കളാഴ്​ച ലുക്കൗട്ട്​ നോട്ടീസിറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - threat call to minister vs sunilkumar
Next Story