Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാവ്​...

ബി.ജെ.പി നേതാവ്​ രാധാകൃഷ്​ണന്​ വധഭീഷണിയെന്ന്​ പരാതി

text_fields
bookmark_border
ബി.ജെ.പി നേതാവ്​ രാധാകൃഷ്​ണന്​ വധഭീഷണിയെന്ന്​ പരാതി
cancel

കൊച്ചി: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണന് വധഭീഷണിയെന്ന്​ പരാതി. ഇസ്​ലാമിക് ഭീകരൻ എന്ന് അവകാശപ്പെട്ടയാളാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് രാധാകൃഷ്ണൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഫോണിൽ വിളിച്ചയാൾ അസഭ്യം പറഞ്ഞതായും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. യുഎഇയിൽ നിന്നുമായിരുന്നു ഭീഷണി ഫോൺ കോൾ വന്നത്. 11. 32 നും, 12.14 നും അഞ്ജാതൻ വീണ്ടും വിളിക്കാൻ ശ്രമിച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. ഫോൺ നമ്പറും പരാതിയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്. ഭീഷണി ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പൊലീസ് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സർക്കാർ അമാന്തം കാണിക്കരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KS RadhakrishnanThreat CallBJP
News Summary - Threat Call For BJP leader Dr.KS Radhakrishnan
Next Story