യുവാവിനെയും ഗർഭിണിയായ ഭാര്യയേയും ക്വാറൻറീൻ കേന്ദ്രത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണി
text_fieldsകോന്നി: കൊവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെയും അഞ്ച് മാസം ഗർഭണിയായ ഭാര്യയേയും ക്വാറൻറീൻ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിടുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. തണ്ണിത്തോട് സ്വദേശി കാലായിൽ വീട്ടിൽ ജോസഫ്, ഭാര്യ ശരണ്യ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ച്ച പുലർച്ചെ 5.30നാണ് ജോസഫും ഭാര്യയും സർക്കാർ നിർദ്ദേശിച്ച കൊവിഡ് 19 പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം തിരുവന്തപുരത്ത് എത്തിയത്. തുടർന്ന് വൈകിട്ട് അഞ്ചരയോടെ ഇവർ മണ്ണീറയിലെ ക്വാറൻറീൻ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഭാര്യ ഗർഭിണിയായതിനാൽ അവരെ അവിടെ താമസിപ്പിക്കുവാൻ പറ്റില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇവർ പുറത്ത് പണം മുടക്കി മുറിയെടുത്ത് താമസിക്കണമെന്നും സെക്രട്ടറി പറഞ്ഞതായി ജോസഫ് ആരോപിക്കുന്നു.
തങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതർ കേൾക്കാൻ തയാറായില്ലെന്നും പൊലീസിനെ ഉപയോഗിച്ച് ഇറക്കി വിടുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഗർഭിണിയായ യുവതികളെ ക്വാറൻറീനിൽ പാർപ്പിക്കാൻ ഫണ്ടില്ലെന്നാണ് പഞ്ചായത്തിെൻറ വാദം. ഗർഭിണിയായ യുവതിയെ നിർബന്ധിത ക്വാറൻറീനിൽ പാർപ്പിക്കാൻ അനുമതിയില്ലെന്നാണ് അധികൃതർ അറിയിച്ചിരുന്നതെന്നും എം.എൽ.എയേയും പ്രവാസി സംഘടനയെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
