Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാളികപ്പുറം...

മാളികപ്പുറം മേൽശാന്തിക്ക്​ ഭീഷണി

text_fields
bookmark_border
മാളികപ്പുറം മേൽശാന്തിക്ക്​ ഭീഷണി
cancel

ശ​ബ​രി​മ​ല: മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി അ​നീ​ഷ് ന​മ്പൂ​തി​രി​ക്ക്​ ക​ത്തി​ലൂ​ടെ​യും ഫോ​ണി​ലൂ​ടെ​യും ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച ത​പാ​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി​യും അ​സ​ഭ്യ​വും നി​റ​ഞ്ഞ ക​ത്ത് ല​ഭി​ച്ച​ത്. സ​ന്നി​ധാ​നം പൊ​ലീ​സി​ൽ അ​ന്നു​ത​ന്നെ പ​രാ​തി ന​ൽ​കി.

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ത​ന്ത്രി​െ​യ​യും പ​രി​ക​ർ​മി​ക​ളെ​യും വി​ശ്വാ​സി​ക​ളെ​യും പി​ന്തു​ണ​ച്ച​തി​​​െൻറ പേ​രി​ലാ​ണ് ഭീ​ഷ​ണി​യെ​ന്ന് അ​നീ​ഷ് ന​മ്പൂ​തി​രി പ​റ​ഞ്ഞു. മ​ര​ണ​സ​മ​യ​ത്ത് ദൈ​വ​ത്തെ കാ​ണി​ച്ചു​ത​രാം എ​ന്ന രീ​തി​യി​ലു​ള്ള ഭീ​ഷ​ണി​യാ​ണ്​ ക​ത്തി​ലു​ള്ള​ത്. ഫോ​ണി​ലൂ​ടെ​യും ഭീ​ഷ​ണി ഉ​ണ്ടാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ആ​ചാ​രം നി​ല​നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് അ​നീ​ഷ് ന​മ്പൂ​തി​രി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. തു​ലാ​മാ​സ പൂ​ജ​സ​മ​യ​ത്ത്​ ര​ഹ്​​ന ഫാ​ത്തി​മ​യും ആ​ന്ധ്ര സ്വ​ദേ​ശി​നി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും സ​ന്നി​ധാ​നം വ​ലി​യ ന​ട​പ്പ​ന്ത​ൽ വ​രെ എ​ത്തി​യ​പ്പോ​ൾ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യു​ടെ പ​രി​ക​ർ​മി​ക​ൾ പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം ശ​ര​ണം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

യു​വ​തി ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ ന​ട അ​ട​ച്ച് ശ്രീ​കോ​വി​ലി​​​െൻറ താ​ക്കോ​ൽ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഏ​ൽ​പി​ച്ച് താ​ൻ പ​ടി​യി​റ​ങ്ങു​മെ​ന്ന ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചി​രു​ന്നു മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി. ഭീ​ഷ​ണി​ക്ക​ത്ത് സം​ബ​ന്ധി​ച്ച് സ​ന്നി​ധാ​നം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthreatmalayalam newsmalikappurammalikappuram melshanthi
News Summary - threat against malikappuram melshanthi -kerala news
Next Story