Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജനെ വധിക്കാൻ പദ്ധതിയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്

text_fields
bookmark_border
പി. ജയരാജനെ വധിക്കാൻ പദ്ധതിയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്
cancel

തിരുവനന്തപുരം: ആർ.എസ്.എസ് –ബി.ജെ.പി നേതൃത്വത്തിന്‍റെ അറിവോടെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാൻ പദ്ധതിയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. വാളാങ്കിച്ചാൽ മോഹനൻ വധകേസ് പ്രതി പ്രനൂപാണ് ജയരാജനെ വധിക്കാനുള്ള ക്വട്ടേഷൻ എടുത്തിരിക്കുന്നത്. കതിരൂർ മനോജ്, ധർമടത്തെ രമിത്ത് വധകേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

വധഭീഷണിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ എസ്.പി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്. അതേസമയം, വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാൻ പി. ജയരാജന്‍ തയാറായില്ല‍. 

പി. ജയരാജന് വധഭീഷണി ഉണ്ടെന്ന റിപ്പോർട്ട് നാടകം മാത്രമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ പ്രതികരിച്ചു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Threat against CPM Leader P Jayarajan -Kerala News
Next Story