Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലിടങ്ങളിലെ...

തൊഴിലിടങ്ങളിലെ പരാതിക്ക് ‘തൊഴിൽ സുരക്ഷ’ ആപ്

text_fields
bookmark_border
തൊഴിലിടങ്ങളിലെ പരാതിക്ക് ‘തൊഴിൽ സുരക്ഷ’ ആപ്
cancel
Listen to this Article

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സുരക്ഷാപ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പ്. സാധാരണക്കാരായ തൊഴിലാളികൾക്ക് പരാതികൾ എളുപ്പത്തിൽ അധികാരികളെ അറിയിക്കാൻ കഴിയുന്ന വിധത്തിലാണ് ആപ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ശബ്ദാധിഷ്ഠിത പരാതി സമർപ്പണ സംവിധാനമാണ് ആപിന്റെ പ്രത്യേകത. മലയാളം ഉൾപ്പെടെ 11ൽ അധികം ഇന്ത്യൻ ഭാഷകളിൽ സേവനം ലഭ്യമാകും. ‘ഭാഷിണി’ പ്ലാറ്റ്ഫോമിന്റെ ‘സപീച്ച് ടു ടെക്സ്റ്റ്’ സംവിധാനമാണ് ഇതിന് ഉപയോഗപ്പെടുത്തുക.

കേരളത്തിലെ ഫാക്ടറികളിലും നിർമാണ മേഖലയിലും ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രാദേശിക ഭാഷ പരിജ്ഞാനം പരിമിതമായ തൊഴിലാളികൾക്കും ഇത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യത്തോടെ ആപ് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesappssafety
News Summary - 'Thozhil suraksha' app for workplace complaints
Next Story