Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നെ സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുവെന്ന് തോട്ടത്തിൽ രവീന്ദ്രൻ; നിഷേധിച്ച് സുരേന്ദ്രൻ

text_fields
bookmark_border
സുഹൃത്തെന്ന നിലയിലാണ് തോട്ടത്തിൽ രവീന്ദ്രൻറെ വീട്ടിൽ എത്തിയതെന്നാണ് കെ. സുരേന്ദ്രൻറെ പ്രതികരണം
k surendran, Thottathil Raveendran
cancel

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ വന്നു കണ്ട് ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ. രണ്ടുമാസം മുൻപാണ് ചക്കോരുകുളത്തുള്ള തന്‍റെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചത്.

എന്നാൽ ബി.ജെ.പിയുമായി യോജിക്കാനിവില്ലെന്ന് കെ.സുരേന്ദ്രനെ അറിയിച്ചെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. താനൊരു ഈശ്വരവിശ്വാസിയാണ്. അതേസമയം കമ്യൂണിസ്റ്റുമാണ്. ഈശ്വരവിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

അതേസമയം, സുഹൃത്തെന്ന നിലയിലാണ് തോട്ടത്തിൽ രവീന്ദ്രൻറെ വീട്ടിൽ എത്തിയതെന്നാണ് കെ. സുരേന്ദ്രൻറെ പ്രതികരണം. തോട്ടത്തിൽ രവീന്ദ്രനെ കണ്ടിരുന്നു. എന്നാൽ അങ്ങനെ എത്രയോ പേരെ കാണുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.

തദ്ദേശ തരഞ്ഞെടുപ്പിനു പിന്നാലെയാണ് തോട്ടത്തിൽ രവീന്ദ്രന്‍റെ കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടിൽ കെ. സുരേന്ദ്രൻ എത്തിയത്. മെട്രോമാൻ ഇ. ശ്രീധരൻ ബി.െജ.പിയിൽ എത്തിയതിന് പിന്നാലെ മറ്റ് പല പ്രമുഖരും പാർട്ടിയിൽ എത്തുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thottathil Raveendran says Surendran invited him to BJP; Surendran denied
Next Story