Begin typing your search above and press return to search.
exit_to_app
exit_to_app

file photo
Posted On
date_range Updated On
date_range കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല -വയനാട് ജില്ല കലക്ടർ
text_fieldsbookmark_border
കൽപറ്റ: അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാവൂ എന്ന് വയനാട് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിർദേശം നല്‍കി. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നാണ് സര്‍ക്കാര്‍ നിർദേശം.
ഈ സാഹചര്യത്തില്‍ നിലവില്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെൻററുകളില്‍ കോവിഡ് പരിശോധന താൽക്കാലികമായി നിര്‍ത്തിവച്ചു. കല്ലൂരില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ മൂലഹള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തണമെന്നും കലക്ടര്‍ നിർദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
