Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇംഗ്ലീഷ് ഫസ്റ്റ്

ഇംഗ്ലീഷ് ഫസ്റ്റ്

text_fields
bookmark_border
sslc
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷയിൽ മലയാളം മീഡിയത്തെ ബഹുദൂരം പിന്നിലാക്കി ഇംഗ്ലീഷ്​. ഇതാദ്യമായി ഇംഗ്ലീഷ്​ മീഡിയത്തിൽ പരീക്ഷ എഴുതുന്നവർ 60 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം 2,39,881 പേർ ഇംഗ്ലീഷ്​ മീഡിയത്തിൽ എഴുതിയിരുന്നത്​ 16,216 പേർ കൂടി വർധിച്ച്​ 2,56,097 ആയി.

ഇത്തവണ 4,27,073 പേരാണ്​ പരീക്ഷക്ക്​ രജിസ്റ്റർ ചെയ്​തത്​. ഇതിൽ 1,67,778 പേരാണ് (39.28 ശതമാനം)​ മലയാളത്തിൽ എഴുതുന്നത്​. 1230 പേർ തമിഴിലും 1968 പേർ കന്നടയിലുമാണ്​ എഴുതുന്നത്​. അൺഎയ്​ഡഡ്​ സ്കൂളുകളിലേക്ക്​ കുട്ടികളുടെ ഒഴുക്ക്​ തടയുന്നത്​ ലക്ഷ്യമിട്ടാണ്​ സർക്കാർ, എയ്​ഡഡ്​ സ്കൂളുകളിൽ ഇംഗ്ലീഷ്​ മീഡിയം കൂടി പ്രോത്സാഹിപ്പിക്കുന്നത്​.

ഇംഗ്ലീഷ്​ മാധ്യമത്തിലുള്ള പഠനത്തിന്​ പ്രിയമേറിയതോടെ 2010ന്​​ ശേഷം സർക്കാർ, എയ്​ഡഡ്​ സ്കൂളുകളിൽ ഇംഗ്ലീഷ്​ മീഡിയം ക്ലാസുകളിൽ കുട്ടികൾ കൂടി വന്നു. 2015ൽ 4,68,466 പേർ പരീക്ഷയെഴുതിയതിൽ 3,32,693 പേരും (71 ശതമാനം) മലയാളം മീഡിയത്തിലായിരുന്നു. തുടർ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞാണ്​ ഇപ്പോൾ 39.28 ശതമാനത്തിലെത്തിയത്​.

മാതൃഭാഷ പഠനത്തിനും പ്രോത്സാഹനത്തിനും സർക്കാർ വിവിധ നടപടി സ്വീകരിച്ചുവരുമ്പോഴാണ് മലയാളം അധ്യയന മാധ്യമമാക്കുന്നതിൽനിന്ന്​ കുട്ടികൾ പിന്നോട്ട് പോകുന്നത്​. ഒന്നാം ക്ലാസിലെ പരിഷ്​കരിച്ച മലയാളം പാഠപുസ്തകത്തിൽ അടുത്ത അധ്യയന വർഷം മുതൽ മലയാളം അക്ഷരമാല ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ExamEnglish
News Summary - Those who write SSLC Exam in English crosses 60 percent
Next Story