ഫലസ്തീനെ കാണുന്നവർ മുനമ്പം ജനതയെ കാണുന്നില്ല -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: മധുരയിൽ പാർട്ടി കോൺഗ്രസ് വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി. മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാൽപര്യത്തെ ബലി കഴിപ്പിക്കുകയാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സിയും സി.ബി.സി.ഐയും മുന്നോട്ടുവെച്ച ആവശ്യങ്ങളോട് എൽ.ഡി.എഫും യു.ഡി.എഫും മുഖംതിരിച്ചു. പ്രീണനരാഷ്ട്രീയം ജനം തിരിച്ചറിയും.
കാട്ടുകള്ളനെന്ന് ജനം പറയുംമുമ്പ് പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധുരയിൽ നടക്കുനന സി.പി.എം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കഫിയയണിഞ്ഞിരുന്നു. നേതാക്കളും പ്രതിനിധികളും ഉൾപ്പെടെ പാർട്ടി കോൺഗ്രസ് സദസ്സിലെ എല്ലാവരും കഫിയ അണിയുകയായിരുന്നു. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഫലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

