അപമാനിച്ചവർക്ക് വോട്ടില്ല; ആശമാർ നിലമ്പൂരിൽ പ്രചരണത്തിന്
text_fieldsതിരുവനന്തപുരം: വേതനവര്‍ധനവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പ്രചാരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാർഥിയെ അനുകൂലിച്ചല്ല, സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇവർ ഇവിടെ പ്രചാരണം നടത്തുക. ഈ മാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറിയായിരിക്കും പ്രചാരണം നടത്തുക.
ആശാ സമരത്തിന്റെ നാലാം ഘട്ടമായ 'രാപകൽ സമരയാത്ര' പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ആശമാർ പ്രചരണത്തിനായി നിലമ്പൂരിലെത്തുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര കാസര്‍കോട്ട് നിന്നാണ് ആരംഭിച്ചത്. ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.
ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ മാസങ്ങളായി സമരത്തിലാണ്. ഓണറേറിയം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.