ജയിലിലടച്ചവർ ഇപ്പോൾ വേടനെ തോളേറ്റുന്നു -കോൺഗ്രസ്
text_fieldsതിരുവനന്തപുരം: റാപ്പര്‍ വേടനെ ജയിലിലടച്ച് അപമാനിച്ചതിനെതിരെ കടുത്ത ജനരോഷമുയര്ന്നപ്പോള് സര്‍ക്കാര്‍ മലക്കംമറിഞ്ഞും ഇപ്പോള്‍ വേടനെ തോളിലേറ്റിയിരിക്കുകയാണെന്നും കോൺഗ്രസ്. വേടനെതിരെ ബി.ജെ.പി വിദ്വേഷ പ്രസംഗങ്ങൾ തീതുപ്പുകയാണ്. ദലിതര്‍ പാടിയാല്‍ അതു റാപ്പാകില്ലെന്നുവരെയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
ബി.ജെ.പിക്ക് ദലിതരോടുള്ള സമീപനം എന്താണെന്ന് ഈ സംഭവത്തിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടു. നിറത്തിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ പാടില്ലെന്ന് തന്നെയാണ് കെ.പി.സി.സിയുടെ സമീപനമെന്നും നേതൃയോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
10 ലക്ഷം പേര്‍ക്ക് കെ ഫോണ്‍ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ട് ഒരുലക്ഷമായപ്പോള് കൊട്ടിഗ്ഘോഷിക്കുന്ന പിണറായി സര്‍ക്കാറിന്റെ നടപടി അല്പത്തമാണ്. കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം തച്ചുടക്കുകയും അത് പുനര്‍നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള സി.പി.എമ്മിന്റെ നിലപാടും നെഹ്റു യുവകേന്ദ്രയുടെ പേരുമാറ്റുകയും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേരുനൽകുകയും ചെയ്യുന്നവരുടെ നിലപാടും ഒന്നുതന്നെയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

