ദൈവത്തെ കൊള്ളയടിച്ചവരെ ജനം പുറത്താക്കും -രേണുക ചൗധരി
text_fieldsരേണുക ചൗധരി
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലും കൊള്ളയടിക്കുന്ന ഇടതുസര്‍ക്കാറിനെ തെരഞ്ഞെടുപ്പില്‍ ജനം പുറത്തിരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാംഗവുമായ രേണുക ചൗധരി എം.പി. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇടതു സര്‍ക്കാറിന്റെ കാലത്ത് ശബരിമല കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്.
സ്വര്‍ണം നഷ്ടപ്പെട്ടു എന്നതിലുപരി ഇവർ ജനങ്ങളുടെ വിശ്വാസത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഹിന്ദുക്കളുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്താണ് ഇത്തരം സംഭവം നടന്നതെങ്കില്‍ അവിടെ ഇ.ഡിയും സി.ബി.ഐയും പറന്നിറങ്ങിയേനെ. എന്നാല്‍ കേരളത്തില്‍ ഇതു നടന്നില്ല എന്നതുതന്നെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ പിണറായിയെ സംരക്ഷിക്കുന്നതിന് തെളിവാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഭായ് ഭായ് ബന്ധമാണ്. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്നത് വല്ലാത്ത പ്രതിസന്ധിയാണ്. രാജ്യത്ത് ഏറ്റവുമധികം സാക്ഷരതയുള്ള കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളിലും മുന്നിലാണെന്നത് വേദനാജനകമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

