Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vt balram
cancel
Homechevron_rightNewschevron_rightKeralachevron_right'ഭഗവാൻ രാമൻെറ പേരിൽ...

'ഭഗവാൻ രാമൻെറ പേരിൽ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്​!'

text_fields
bookmark_border

കോഴിക്കോട്​: രാമക്ഷേത്രത്തിന്‍റെ പേരിൽ നടന്ന കോടികളുടെ ഭൂമി തട്ടിപ്പിനെതിരെ​ മുൻ എം.എൽ.എ വി.ടി. ബൽറാം. ​ഭഗവാൻ രാമൻെറ പേരിൽപ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ ഒന്നുമല്ലെന്ന്​ ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണരൂപം:

അയോധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ മൂന്ന്​ എക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു.

വെറും അഞ്ച്​ മിനിറ്റിനുള്ളിൽ, അതായത് 7.15ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ ആർ.ടി.ജി.എസ്​ വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോധ്യയിലെ ബി.ജെ.പിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും.

ട്രസ്റ്റിൻെറ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിൻെറ അഖിലേന്ത്യാ വൈസ് പ്രസിഡൻറ്​ ചമ്പത് റായിയുടെ കാർമികത്ത്വത്തിലാണ് മൊത്തം ഡീലുകൾ. ഭഗവാൻ രാമൻെറ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaRam Temple Ayodhya
News Summary - those who do not hesitate to commit financial fraud and money laundering in the name of Lord Rama!’
Next Story