സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ ദേശസ്നേഹം പഠിപ്പിക്കേണ്ട -ഹാരിസ് ബീരാൻ
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത ബി.ജെ.പിക്കാർ തങ്ങളെ ദേശസ്നേഹം പഠിപ്പിക്കാൻ വരേണ്ടെന്ന് ഹാരിസ് ബീരാൻ എം.പി. രാജ്യസഭയിൽ വന്ദേമാതരം ചർച്ചയിലായിരുന്നു ഹാരിസ് ബീരാന്‍റെ പരാമർശം.
സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ ആശയങ്ങളിലെ വൈവിധ്യങ്ങളെ മാതൃകാപരമായി ചേർത്തു വെച്ചതിലൂടെയാണ് ഇന്ത്യ ലോകത്ത് വേറിട്ട ആശയമായി നിലനിൽക്കുന്നതെന്നും ഇത് തകർക്കുന്നതാണ് കേന്ദ്ര നയമെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ അഭിമുഖീകരിക്കുന്ന യഥാർഥവും നിർണായകവുമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്ന വന്ദേതമാരതം ചർച്ച. രൂപയുടെ വിലയിടിവ്, ഡൽഹി വായുമലിനീകരണം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നിന്നും ഈ ചർച്ച വഴിതിരിച്ചു വിടുന്നുണ്ട്.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇത്തരം ചർച്ചകളെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

