രാഹുലിനെ വിമര്‍ശിച്ചവര്‍ ഇന്ന് സ്തുതിക്കുന്നു -വേണുഗോപാല്‍
text_fieldsആലുവ: രാഹുല്‍ ഗാന്ധിയെ മുമ്പ് വിമര്‍ശിച്ചവര്‍ ഇന്ന് അദ്ദേഹത്തെ സ്തുതിക്കുകയും മോദിയെ വാഴ്ത്തിയവര്‍ അദ്ദേഹത്തെ തള്ളുകയും ചെയ്യുന്ന തരത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേരള പ്രദേശ് മഹിള കോണ്‍ഗ്രസിന്റെ ‘മഹിള സാഹസ്’ ക്യാമ്പ് എക്സിക്യൂട്ടിവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ മഹിള കോണ്‍ഗ്രസ് വിശ്രമരഹിതമായി അധ്വാനിക്കണം. 2025ല്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിക്കണം. ബി.ജെ.പിയെ വളര്‍ത്താനുള്ള സി.പി.എമ്മിന്റെ കുത്സിതശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഉമ തോമസ്, സജീവ് ജോസഫ്, അന്‍വര്‍ സാദത്ത് വര് സംസാരിച്ചു.

