Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയേശുവിൽ...

യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തി‍െൻറ പക്ഷത്ത്​ നിൽക്കും –വൈശാഖൻ

text_fields
bookmark_border
vaisakhan
cancel

തൃ​ശൂ​ർ: യേ​ശു​വി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ സ​ത്യ​ത്തി​െൻറ പ​ക്ഷ​ത്ത്​ നി​ൽ​ക്കു​മെ​ന്ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ വൈ​ശാ​ഖ​ൻ. അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച ബി​ഷ​പ്പ് ഡോ. ​പൗ​ലോ​സ് മാ​ർ പൗ​ലോ​സി​െൻറ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ന്ദി​ത​ർ​ക്കും പീ​ഡി​ത​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ മാ​ർ​ക്‌​സി​സ​വും വി​മോ​ച​ന ദൈ​വ​ശാ​സ്ത്ര​വും കൈ​കോ​ർ​ക്കു​ക​യാ​ണ്. സ​ത്യ​ത്തി​െൻറ പ​ക്ഷ​ത്തു​നി​ന്നു​ള്ള നി​ർ​ഭ​യ ശ​ബ്​​ദ​മാ​യി​രു​ന്നു ബി​ഷ​പ്പ് മാ​ർ പൗ​ലോ​സി​േ​ൻ​റ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​ന്ത​രം പ്ര​തി​ക​രി​ക്കേ​ണ്ട​ത് സ്വാ​ത​ന്ത്രേ​ച്ഛ​യു​ള്ള ഏ​തൊ​രു മ​നു​ഷ്യ​െൻറ​യും ക​ട​മ​യാ​ണെ​ന്ന് പു​സ്​​ത​കം ഏ​റ്റു​വാ​ങ്ങി​യ ബി​ഷ​പ്പ് യൂ​ഹോ​ന്നാ​ൻ മാ​ർ മി​ലി​ത്തോ​സ് പ​റ​ഞ്ഞു.

പാ​ലാ ബി​ഷ​പ്പി​െൻറ പ​രാ​മ​ർ​ശ​ത്തി​ന് എ​തി​രെ താ​ൻ പ്ര​തി​ക​രി​ച്ച​ത് പ​ല എ​തി​ർ​പ്പു​ക​ളെ​യും ക്ഷ​ണി​ച്ചു​വ​രു​ത്തി. പ​ക്ഷേ ത​െൻറ മു​മ്പ്​ ന​ട​ന്ന ബി​ഷ​പ്പ് ത​ന്നെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് മി​ണ്ടാ​തി​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്. ലോ​ക​ത്തി​െൻറ ദൈ​ന്യ​ത പേ​റാ​ൻ ത​നി​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധി​കാ​ര രൂ​പ​മെ​ന്ന നി​ല​യി​ൽ മ​തം മ​നു​ഷ്യ​നെ പീ​ഡി​പ്പി​ക്കു​ന്ന ഏ​തൊ​രു സ​ന്ദ​ർ​ഭ​ത്തി​ലും പ്ര​തി​ക​രി​ക്കാ​നു​ള്ള ധൈ​ര്യം അ​ദ്ദേ​ഹ​ത്തി​ന്​ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പു​സ്​​ത​ക​ങ്ങ​ളു​ടെ ആ​ദ്യ വി​ൽ​പ​ന സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സി​ന്​ ന​ൽ​കി ഡോ. ​കെ.​പി. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. ഡോ. ​കാ​വു​മ്പാ​യി ബാ​ല​കൃ​ഷ്ണ​ൻ പു​സ്ത​ക പ​രി​ച​യം നി​ർ​വ​ഹി​ച്ചു. പി.​എ​സ്. ഇ​ക്ബാ​ൽ, സി​സ്​​റ്റ​ർ ജെ​സ്​​മി, ഇ.​ടി. വ​ർ​ഗീ​സ്, സി​സ്​​റ്റ​ർ ഡോ. ​ജി​ൻ​സി ഓ​ത്തോ​ത്തി​ൽ, അ​ഡ്വ. ജോ​ർ​ജ്​ പു​ലി​ക്കു​ത്തി​യി​ൽ, ഫാ. ​ജോ​ർ​ജ് തേ​നാ​ടി​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്. സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ഇ.​ഡി. ഡേ​വീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaisakhan
News Summary - Those who believe in Jesus will stand for the truth - vaisakhan
Next Story