കഴിഞ്ഞുപോയ വീഥികളിൽ െകാഴിഞ്ഞുപോയവർ
text_fieldsകോഴിക്കോട്: മാണി സി. കാപ്പൻ എൻ.സി.പി വിട്ട് നാഷനലിസ്റ്റ് കോൺഗ്രസ് കേരള രൂപവത്കരിച്ചേതാടെ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു പാർട്ടി കൂടിയായി. സംസ്ഥാനത്ത് 15 നിയമസഭ തെരഞ്ഞെടുപ്പുകൾ പിന്നിട്ടപ്പോൾ വഴിയിൽ കൊഴിഞ്ഞുവീണ പാർട്ടികൾ ഒട്ടേറെയാണ്. ലയിച്ചും പിളർന്നും സ്വയം പിരിച്ചുവിട്ടും ഇല്ലാതായ പാർട്ടികളിൽ ചിലത് പ്രതാപകാലത്ത് ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു.
പ്രജ സോഷ്യലിസ്റ്റ് പാർട്ടിയാണ് (പി.എസ്.പി) ഇല്ലാതായ പാർട്ടികളിൽ ഏറ്റവും പ്രായമുള്ളത്. കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ആചാര്യ കൃപലാനി സ്ഥാപിച്ച കിസാൻ മസ്ദൂർ പ്രജ പാർട്ടി മദ്രാസിലും പശ്ചിമ ബംഗാളിലും സംസ്ഥാനം ഭരിച്ച പാർട്ടിയായിരുന്നു. പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയായി കിസാൻ മസ്ദൂർ പ്രജ പാർട്ടി രൂപാന്തരം പ്രാപിച്ചു. പിന്നാലെ, പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ (പി.എസ്.പി) ലയിച്ച് സോഷ്യലിസ്റ്റ് പാർട്ടിയും ഇല്ലാതായി. തുടർന്ന് പല സംസ്ഥാനങ്ങളിലും പി.എസ്.പി മത്സരത്തിനിറങ്ങി. 1957ൽ സംസ്ഥാനത്ത് ഒമ്പത് സീറ്റുകളാണ് പി.എസ്.പി സ്വന്തമാക്കിയത്. സാക്ഷാൽ പട്ടം താണുപിള്ളയടക്കമുള്ള രാഷ്ട്രീയ സിംഹങ്ങളാണ് അന്ന് ജയിച്ചു കയറിയത്്.
കോൺഗ്രസും സി.പി.ഐയുമായുള്ള ത്രികോണ മത്സരത്തിൽ പലയിടത്തും പി.എസ്.പി രണ്ടാം സ്ഥാനവും നേടി. സി.പി.ഐ സ്ഥാനാർഥി കെ. അനിരുദ്ധനെയായിരുന്നു ആദ്യ തെരഞ്ഞെടുപ്പിൽ പട്ടം താണുപിള്ള ട്രിവാൻഡ്രം രണ്ടിൽ തോൽപിച്ചത്. പി.എസ്.പി സ്വാധീനമുള്ള ജില്ലകളിലൊന്നായിരുന്നു കോഴിക്കോട്. ബാലുശ്ശേരിയിലും കൊയിലാണ്ടിയിലും പി.എസ്.പി സ്ഥാനാർഥികൾ ജയിച്ചിരുന്നു. 1960ലെ തെരഞ്ഞെടുപ്പിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ 20 സീറ്റായിരുന്നു പി.എസ്.പിയുടെ സമ്പാദ്യം. ഇതിൽ ഏഴെണ്ണം തിരുവനന്തപുരത്തും നാല് എം.എൽ.എമാർ കോഴിക്കോട്ടുനിന്നുമായിരുന്നു. 1965ൽ നിയമസഭ രൂപവത്കരിക്കാതെ പോയ തെരഞ്ഞെടുപ്പിൽ പി.എസ്.പി പിളർന്നുണ്ടായ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി) 12 സീറ്റ് നേടി കരുത്തുകാട്ടി. '67ൽ 19 സീറ്റ് നേടി എസ്.എസ്.പി സ്വാധീനം വർധിപ്പിച്ചു. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പിളർപ്പ് ശാപമായ സോഷ്യലിസ്റ്റ് ചേരിയിൽ മറ്റൊരു പാർട്ടി കൂടി പിറന്നു. 1968ൽ രൂപവത്കരിച്ച കേരള സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.എസ്.പി)യായിരുന്നു അത്. '69ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടായി. '70ൽ മൂന്ന് സീറ്റും നേടി പാർട്ടി ക്ഷയിച്ചു. അടിയന്തരാവസ്ഥക്കുശേഷം നടന്ന, 1977ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ജയിച്ച ഭാരതീയ േലാക്ദളും (ബി.എൽ.ഡി) ചരിത്രമായി മാറിയിട്ട് നാലുപതിറ്റാണ്ടായി. പിന്നീട് ജനത പരിവാറിലേക്ക് പോയ അതികായ നേതാക്കളിൽ പലരും ബി.എൽ.ഡിയിലുണ്ടായിരുന്നു. വടകരയിൽ കെ. ചന്ദ്രശേഖരനും ബാലുശ്ശേരിയിൽ പി.കെ. ശങ്കരൻ കുട്ടിയുമടക്കമുള്ളവരാണ് എം.എൽ.എമാരായത്. ഉമർ ബാഫഖി തങ്ങൾ 1976ൽ സ്ഥാപിച്ച മുസ്ലിം ലീഗ് (ഓപ്പോസിഷൻ) '77ൽ 17 സീറ്റിൽ മത്സരിച്ച് മൂന്നിടത്ത് ജയിച്ചിരുന്നു. എടക്കാട്ടും കുന്ദമംഗലത്തും കോഴിക്കോട് രണ്ടിലുമായിരുന്നു മുസ്ലിം ലീഗ് (ഒ) ജയിച്ചത്. അഖിലേന്ത്യ മുസ്ലിം ലീഗ് വഴി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിലെത്തിയപ്പോൾ ലീഗ് (ഒ) ഓർമയിലേക്ക് മറഞ്ഞു.
ഫാ. ജോസഫ് വടക്കെൻറ കർഷക തൊഴിലാളി പാർട്ടി, കെ. കരുണാകരൻ സ്ഥാപിച്ച െഡമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (ഡി.ഐ.സി.െക), എൻ.എസ്.എസിെൻറ നാഷനൽ െഡമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി), എസ്.എൻ.ഡി.പിയുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്ന സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയവയും കാലയവനികക്കുള്ളിൽ മറഞ്ഞു. കേരള കോൺഗ്രസിെൻറ പിളർപ്പുകളുടെ ചരിത്രം കൂടി ചേർത്താൽ ഈ പട്ടിക നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

