Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​പ​വാ​ദ...

അ​പ​വാ​ദ വ്യ​വ​സാ​യ​ത്തിൽ അ​ഭി​ര​മി​ക്കു​ന്ന​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കില്ല- പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

text_fields
bookmark_border
അ​പ​വാ​ദ വ്യ​വ​സാ​യ​ത്തിൽ അ​ഭി​ര​മി​ക്കു​ന്ന​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കില്ല- പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
cancel

മ​ല​പ്പു​റം: അ​പ​വാ​ദ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ല, നാ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ മു​ഴു​കു​ന്ന​വ​രാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​കയെന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. എ​ത്ര ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ടെന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സ്പീ​ക്ക​ർ പറഞ്ഞു.

കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ട്ടെ. ഇ​വ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ മൊ​ഴി​ക​ളോ റി​പ്പോ​ർ​ട്ടു​ക​ളോ ക​ണ്ടി​ട്ട​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു.

ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളി​ലെ ആ​ഹ്ലാ​ദ​ത്തി​ൽ വ​സ്തു​ത മ​റ​ക്ക​രു​ത്. ആ​രോ​പ​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടേ​യെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sreeramakrishnanpanchayath election 2020
News Summary - Those who are interested in the gossip industry will not win the election- p sreeramakrishnan
Next Story