Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് പത്താംതരം​ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന്​; രക്ഷിതാക്കൾ സ്​കൂൾ ഉപരോധിക്കുന്നു

text_fields
bookmark_border
parents-strike-before-school.jpg
cancel

കൊച്ചി: സ്​കൂൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെ തുടർന്ന്​ കൊച്ചിയില്‍ 29 വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ പത്ത ാംക്ലാസ് പരീക്ഷ എഴുതാനാവില്ലെന്ന്​ പരാതി. തോപ്പുംപടി ലിറ്റിൽ അരൂജാസ്​ ലിറ്റിൽ സ്​റ്റാർസ്​ സ്​കൂളിലെ വിദ്യാ ർഥികളാണ്​ പരീക്ഷ എഴുതാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്​​. രജിസ്​ട്രേഷന്​ അനുമതി ലഭിച്ചിട്ടില്ലെന് നാണ്​ സ്​കൂൾ അധികൃതർ വ്യക്തമാക്കുന്നത്​.

സ്​കൂൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്​ചയാണ്​ കുട്ടികളുടെ ഭാവി അവതാളത്തിലാവാൻ കാരണമെന്ന്​ ആരോപിച്ച്​ രക്ഷിതാക്കളും വിദ്യാർഥികളും സ്​കൂൾ കവാടം ​ഉപരോധിക്കുകയാണ്​.

സ്​കൂളിന്​ അംഗീകാരമില്ലാത്ത കാര്യം അധികൃതർ മറച്ചു വെക്കുകയായിരുന്നെന്ന്​ രക്ഷിതാക്കൾ ആരോപിച്ചു. ഹാൾ ടിക്കറ്റ്​ തരാനായി രക്ഷിതാക്കളെ കൂടി വിളിച്ചു വരുത്തിയ ശേഷമാണ്​ പരീക്ഷയെഴുതാൻ കഴിയില്ലെന്ന്​ പറയുന്നത്​. വിദ്യാർഥികൾക്ക്​ ഒരു വർഷം നഷ്​ടമാകുന്ന അവസ്ഥയാണുള്ളതെന്നും രക്ഷിതാക്കൾ പറഞ്ഞു.

സ്​കൂൾ അധികൃതർക്കെതിരെ കേസെടുക്കുമെന്ന്​ പൊലീസ്​ അറിയിച്ചിട്ടുണ്ട്​. ഇതിനിടെ പൊലീസിൻെറ സഹായത്തോടെ സ്​കൂൾ അധികൃതർ രക്ഷിതാക്കളേയും വിദ്യാർഥികളേയും പുറത്താക്കി ഗേറ്റടച്ചു. എസ്​.എഫ്​.ഐ, യൂത്ത്​ കോൺഗ്രസും വിദ്യാർഥികൾക്ക്​ പിന്തുണയുമായി പ്രതിഷേധത്തിൽ പ​ങ്കെട​ുക്കുന്നുണ്ട്​. പരീക്ഷ എഴുതാൻ സാധിക്കില്ലെന്നറിഞ്ഞതോടെ വിദ്യാർഥികളിൽ ചിലർ ബോധരഹിതരായി. വിദ്യാർഥികളും രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsparents strikearooja's littile starsthoppumpadi
News Summary - thoppumpadi arooja's little stars school picketing -kerala news
Next Story