Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീത്വത്തെ അപമാനിക്കുന്ന ലൈവ് സ്ട്രീം: തൊപ്പിക്ക്​ മുൻകൂർ ജാമ്യം; ഒരു ലക്ഷം രൂപയു​ടെ ബോണ്ടും രണ്ട് ആൾ ജാമ്യവും വ്യവസ്ഥ

text_fields
bookmark_border
സ്ത്രീത്വത്തെ അപമാനിക്കുന്ന ലൈവ് സ്ട്രീം: തൊപ്പിക്ക്​ മുൻകൂർ ജാമ്യം; ഒരു ലക്ഷം രൂപയു​ടെ ബോണ്ടും രണ്ട് ആൾ ജാമ്യവും വ്യവസ്ഥ
cancel

കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ലൈവ് സ്ട്രീമിങിലൂടെ അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് നിഹാദിന് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. വിഡിയോയിൽ പരാതിക്കാരിയെ നേരിട്ട് ബാധിക്കുന്ന ഉള്ളടക്കമില്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ജൂൺ 10ന് നടത്തിയ ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടാണ്​ സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി നിയമ വകുപ്പുകൾ ചുമത്തി മഞ്ചേരി പൊലീസ് നിഹാദിനെതിരെ കേസെടുത്തത്​. മുൻകൂർ ജാമ്യ ഹരജി മഞ്ചേരി ജില്ല സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത് തുടങ്ങിയവയാണ്​ മറ്റ്​ ഉപാധികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thoppi gets anticipatory bail in live stream case
Next Story