സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ
text_fieldsനെടുങ്കണ്ടം: തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി നാട്ടുകാർ. ഇന്നലെ വൈകിട്ടാണ് സംഭവം. മധുര സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. രാമക്കൽമേട് സന്ദർശനത്തിനായി എത്തിയ നാലംഗ സംഘം തൂവൽവെള്ളച്ചാട്ടം കാണാന്‍ എത്തി. ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കാല് തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് തൊട്ടടുത്ത പാറയിൽ തങ്ങി നിന്നു.
ഉടനെ ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ സംഭവസ്ഥലത്തെത്തി. യുവാവിന്‍റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തി. മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കിയായിരുന്നു. മഴ കുറഞ്ഞതോടെ നിരവധിയാളുകളാണ് വെള്ളച്ചാട്ടം കാണാനായി എത്തുന്നത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

