തോമസ് മാഷ് അക്കാദമിയുമായി മലയാളി കൗൺസിൽ
text_fieldsകൊച്ചി: ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യത്തോടെ ലോക മലയാളി കൗൺസിലിെൻറ നേതൃത്വത്തിൽ ‘തോമസ് മാഷ് സ്പോർട്സ് അക്കാദമി’ തുറക്കുന്നു. ഇൗ അധ്യയന വർഷം ആരംഭിച്ച് പത്തുവർഷത്തിനുള്ളിൽ കുട്ടികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെയാണ് അത്ലറ്റുകളെ തെരഞ്ഞെടുക്കുക. 17ന് കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിലും 18ന് കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിലും 19ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും 22ന് തൊടുപുഴ മുതലക്കോടം സെൻറ് ജോർജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലുമാണ് ട്രയൽസ്.
േദ്രാണാചാര്യ അവാർഡ് ജേതാവ് തോമസ് മാഷിനെ കൂടാതെ ശിഷ്യരായ സ്പോർട്സ് താരങ്ങളും പരിശീലകരും അഞ്ജു ബോബി ജോർജ് അടക്കം മുൻ താരങ്ങളും അക്കാദമിയുമായി സഹകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. എട്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. ട്രയൽസിൽ പങ്കെടുക്കുന്നവർ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ ഒൻപതിന് അതത് ഗ്രൗണ്ടുകളിൽ റിപ്പോർട്ട് ചെയ്യണം.
വാർത്തസമ്മേളനത്തിൽ തോമസ് മാഷ്, മലയാളി കൗൺസിൽ ഭാരവാഹികളായ എ.വി. അനൂപ്, ടി.പി. വിജയൻ, സിറിയക് തോമസ്, ബാബു പണിക്കർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.