വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ ഉണ്ട് –മന്ത്രി െഎസക്
text_fieldsതിരുവനന്തപുരം: പല കാര്യങ്ങളിലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്ത സ്ഥിതിയുണ്ടെന്ന് മന്ത്രി തോമസ് ഐസക്. വകുപ്പുകളുടെ ഏകോപനം സാധ്യമായാലേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജന കമീഷന് സംഘടിപ്പിച്ച മൂന്നുദിവസത്തെ ദേശീയ സെമിനാറിെൻറ- സമാപനസമ്മേളനത്തില്‍ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലവസരങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ട്. യുവജനങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉണ്ടാകണം. ഇന്ന് സര്‍ക്കാര്‍ മുതല്‍മുടക്കുന്നത് നാളെ ജോലി ചെയ്യാന്‍ പോകുന്നവര്ക്കുവേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് വിശദചര്ച്ചകളിലൂടെ സമവായത്തിലെത്തിയശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
