നോട്ട് അസാധുവാക്കല്‍ ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു പതിപ്പ് -മന്ത്രി ഐസക്
text_fieldsന്യൂഡല്‍ഹി: കപട ദേശീയതയുടെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തില്‍ സാമ്പത്തിക സംഹാരം നടത്തുകയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ഗുജറാത്തിലെ വംശഹത്യയുടെ മറ്റൊരു പതിപ്പാണിതെന്നും ധനമന്ത്രി തോമസ് ഐസക്. നോട്ട് അസാധുവാക്കിയതിലൂടെ ഇന്ത്യ വലിയൊരു സാമ്പത്തിക ദുരന്തമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2002ലെ ഗുജറാത്ത് അതിക്രമത്തിന്‍െറ സമയത്ത് മോദി ഇളകിയില്ല. അതുവഴി കരുത്ത് വര്‍ധിപ്പിക്കാനും നേതാവാകാനുമാണ് ശ്രമിച്ചത്. സാമ്പത്തിക സംഹാരത്തിന്‍െറ ഇപ്പോഴത്തെ സമയത്തും മോദി കുലുങ്ങുന്നില്ല. സാമ്പത്തിക ദുരന്തത്തിനിടയില്‍ ദേശീയ വിഗ്രഹമാകാനാണ് മോദി ശ്രമിക്കുന്നത്. കാര്യങ്ങള്‍ പിടിവിട്ടുപോയിട്ടും അദ്ദേഹത്തെ ഭരിക്കുന്നത് വിവേകമല്ല. പാര്‍ലമെന്‍റിനെ മറികടക്കാനുള്ള വഴിയാണ് മോദി ആലോചിക്കുന്നത്. വരുമാനം പകുതിയോളം കുറഞ്ഞ് സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. ശമ്പളം കൊടുക്കാന്‍ ഡിസംബറില്‍ നോട്ടില്ലാത്തതാണ് പ്രശ്നമെങ്കില്‍, ജനുവരിയില്‍ വരുമാനമില്ളെന്ന പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. കേരളത്തിന്‍െറ വരുമാനത്തില്‍ 40 ശതമാനം വരെ ഇടിവാണ് ഉണ്ടാവുക. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. വേതനം കൊടുക്കാന്‍ പ്രയാസപ്പെടുന്നു. ചെറുകിട ബിസിനസുകാര്‍ പ്രതിസന്ധിയിലാണ്.
സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്രം തയാറായിട്ടില്ല. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതുവഴി ഇന്നത്തെ നിലക്ക് ഒരു ലക്ഷം കോടി രൂപ ബാങ്കില്‍ തിരിച്ചത്തെുന്നില്ളെന്നും കള്ളനോട്ടായി പുറന്തള്ളപ്പെടുമെന്നുമാണ് സര്‍ക്കാര്‍തന്നെ കരുതുന്നത്. രണ്ടര ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയശേഷം ഒരു ലക്ഷം കോടി നേട്ടമുണ്ടാക്കുന്നതിന്‍െറ അര്‍ഥശാസ്ത്രം പിടികിട്ടുന്നതല്ല. കള്ളപ്പണ, ഭീകരവേട്ടയുടെ ഭാഗമെന്ന് പറഞ്ഞാണ് തുടങ്ങിയതെങ്കിലും പണി പാളിയപ്പോള്‍ നോട്ടുരഹിത സമ്പദ്വ്യവസ്ഥയെന്ന ആശയത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
