വനിതാമതിൽ: കുടുംബശ്രീക്കാർക്ക് വായ്പ നിഷേധിക്കില്ല- തോമസ് െഎസക്
text_fieldsതിരുവനന്തപുരം: വനിതാമതിലിൽ പെങ്കടുക്കാത്തതിെൻറ പേരിൽ കുടുംബശ്രീ പ്രവർത്തകർക്ക് വായ്പ നിഷേധിക്കില് ലെന്ന് ധനമന്ത്രി തോമസ് െഎസക്. കുടുംബശ്രീ പ്രവർത്തകർക്ക് വായ്പ നിഷേധിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും െഎസക് വ്യക്തമാക്കി.
കുടുംബശ്രീ പ്രവർത്തകർക്ക് വായ്പ നൽകുന്നത്് ബാങ്കുകളാണ്. വായ്പ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് ആവില്ല. വനിതാമതിലിൽ പെങ്കടുക്കാൻ ആരെയും നിർബന്ധിക്കില്ല. മതിലിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാന മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്നവരാണെന്നും െഎസക് ആരോപിച്ചു.
വനിതാമതിലിൽ പെങ്കടുത്തില്ലെങ്കിൽ കുടുബശ്രീ പ്രവർത്തകർക്ക് വായ്പ നൽകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്തകളുണ്ടായിരുന്നു. മതിലിനായി നിർബന്ധിത പിരിവ് നടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി െഎസക് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
