Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.ബി.ഐ പാക്കേജ്​...

ആർ.ബി.ഐ പാക്കേജ്​ അപര്യാപ്​തമെന്ന്​ ഐസക്​

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധമൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ ആർ.ബി.ഐ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ ്​ അപര്യാപ്​തമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. അസാധാരണമായ സാഹചര്യമാണ്​ രാജ്യത്ത്​ നില നിൽക്കുന്നത്​. ഇത്തരമൊ രു സാഹചര്യത്തിൽ അസാധാരണമായ ഉത്തരവ്​ വേണം. ഇത്​ ആർ.ബി.ഐയുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടാ​യില്ലെന്നും ഐസക്​ കുറ്റപ്പെടുത്തി.

60 ശതമാനം പണം സംസ്ഥാനങ്ങൾക്ക്​ നൽകുമെന്ന പ്രഖ്യാപനം ഫലപ്രദമല്ല. കേരളത്തിൻെറ വായ്​പ പരിധി മൂന്ന്​ ശതമാനത്തിൽ നിന്ന്​ ആറ്​ ശതമാനമാക്കി ഉയർത്തുകയാണ്​ വേണ്ടത്​.സാഹചര്യത്തിൻെറ ഗൗരവം ഉൾക്കൊള്ളാൻ ഇപ്പോഴും ആർ.ബി.ഐക്ക്​ സാധിച്ചിട്ടില്ലെന്നും ഐസക്​ കുറ്റപ്പെടുത്തി.

ചെറുകിട സ്ഥാപനങ്ങൾക്ക്​ കൂടുതൽ വായ്​പ അനുവദിച്ചത്​ നല്ല കാര്യമാണ്​. കെ.എഫ്​.സിക്കും(കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) കൂടുതൽ വായ്​പ നൽകണം. കാർഷിക കടങ്ങൾ എഴുതി തള്ളുമോയെന്ന്​ ആർ.ബി.ഐ വ്യക്​തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം ബാങ്കിങ്​ മേഖലകൾക്കായി 50,000 ​കോടി രൂപ ആർ.ബി.ഐ അനുവദിച്ചിരുന്നു. റിവേഴ്​സ്​ റി​േപ്പാ നിരക്ക്​ നാലു​ ശതമാനത്തിൽനിന്ന്​ 3.75 ശതമാനമായി കുറച്ചു. സംസ്​ഥാനത്തിന്​ കോവിഡ്​ പ്രതിരോധത്തിന്​ 60 ശതമാനം അധിക തുക അനുവദിച്ചതായും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas Issacmalayalam newscovid 19
News Summary - Thomas issac statement-Kerala news
Next Story