പമ്പിങ് ആരംഭിക്കാത്ത കരാറുകാർക്കെതിരെ വാറൻറ് പുറപ്പെടുവിക്കണമെന്ന് മന്ത്രി
text_fieldsആലപ്പുഴ: അടിയന്തര സാഹചര്യം വ്യക്തമാക്കിയിട്ടും കുട്ടനാട്ടിൽ പമ്പിങ് ആരംഭിക്കാത്ത കരാറുകാർക്കെതിരെ വാറൻറ് പുറപ്പെടുവിക്കാൻ ധനമന്ത്രി തോമസ് ഐസക് സബ്കലക്ടർ കൃഷ്ണതേജക്ക് നിർദേശം നൽകി. കലക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
300 കുടിവെള്ള ഫിൽട്ടറുകൾ ഉടൻ ജില്ലയിൽ എത്തുമെന്നും ഇത് അംഗൻവാടികൾ, സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് നൽകാനും നിർദേശിച്ചു. കുട്ടനാട്ടിലെ റേഷൻ വിതരണത്തിെൻറ സ്ഥിതി പരിശോധിക്കാൻ പരിശോധന സംഘത്തെ നിയോഗിക്കും. വീട് പൂർണമായും ഇല്ലാതായവർക്ക് താൽക്കാലികമായി കിടപ്പാടം ഒരുക്കുന്നതിന് ഈ രംഗത്ത് പരിചയമുള്ള പ്രോജക്ട് വിഷൻ ഉൾെപ്പടെയുള്ള ഏജൻസികളുമായി സംസാരിക്കും. ഇപ്പോഴും കുട്ടനാടിെൻറ ചില ഭാഗങ്ങളിലുള്ളവർ പുറത്ത് ക്യാമ്പുകളിൽ ഉണ്ട്. ഇവരെ വീടിന് സമീപത്തെ ഏതെങ്കിലും വീടോ ഹാളോ വാടകക്കെടുത്ത് താമസിപ്പിക്കുന്നത് പരിഗണിക്കാൻ മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
