Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ramesh Chennithala
cancel
Homechevron_rightNewschevron_rightKeralachevron_rightഐസകിന്​ മോദിയുടെ...

ഐസകിന്​ മോദിയുടെ നിലപാട്​, സമരങ്ങളോട്​ അലർജിയും പുച്​ഛവും; ​രമേശ്​ ചെന്നിത്തല

text_fields
bookmark_border

തിരുവനന്തപുരം: ധനമന്ത്രി തോമസ്​ ഐസകിന്​ സമരങ്ങളോട്​ അലർജിയും പുച്​ഛവുമാണെന്ന്​ പ്രതി​പക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഭരണം തലക്ക്​ പിടിച്ചതുകൊണ്ടാണ്​ ഈ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട്​ ഐശ്യര്യ കേരള യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ന​േ​രന്ദ്ര മോദിയുടെ സമര ജീവി നിലപാടിന്​ സമാനമാണ്​ ഐസകി​േന്‍റതും. സമരജീവിക​ളെന്ന്​ വിളിക്കുന്ന മോദിയും ഐസക്കും തമ്മിൽ എന്താണ്​ വ്യത്യാസമെന്നും​ ചെന്നിത്തല ചോദിച്ചു.

യു.ഡി.എഫ്​ ചെറുപ്പക്കാരെ ഇളക്കിവിടുമെന്ന്​ പറയുന്നത്​ ജൽപനമാണ്​. പി.എസ്​.സി റാങ്ക്​ പട്ടികയിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികളു​ടേത്​ ന്യായമായ സമരമായതിനാൽ യു.ഡി.എഫ്​ പിന്തുണക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ്​ റാങ്ക്​ ഹോൾഡേഴ്​സി​േന്‍റതെന്നായിരുന്നു ഐസകിന്‍റെ പരാമർശം. റാങ്ക്​ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ല. റാങ്ക്​ ഹോൾഡേഴ്​സ്​ വസ്​തുതകൾ മനസിലാക്കി സമരത്തിൽനിന്ന്​ പിൻമാറാൻ തയാറാകണമെന്നും ഐസക്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaThomas IssacCongress
News Summary - Thomas Issac Hate Strikes Like Modi -Ramesh Chennithala
Next Story