പ്രളയം: ചെലവ് ചുരുക്കും; പുതിയ നിയമനങ്ങൾ നടത്തില്ല- തോമസ് െഎസക്
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. സാമ്പത്തിക അച്ചടക്കം പാലിക്കും. പുതിയ നിയമനങ്ങൾ അത്യാവശ്യത്തിന് മാത്രമേ നടത്തു. സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾ തടയില്ലെന്നും തോമസ് െഎസക് പറഞ്ഞു.
അതേസമയം, ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരത്തിന് പണം തടസമാകില്ല. നിലവിലെ സാഹചര്യത്തിൽ 20,000 കോടിയെങ്കിലും വായ്പയായി ലഭിക്കണം. കേന്ദ്രസർക്കാർ വായ്പ പരിധി ഉയർത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃഷി വകുപ്പിന് പ്രാധാന്യം നൽകണമെന്നും െഎസക് ആവശ്യപ്പെട്ടു.
അവശ്യ പദ്ധതികൾ മാത്രമാവും സർക്കാർ ഇനി നടപ്പാക്കുക. കിഫ്ബിയിൽ ഉൾപ്പെട്ട പദ്ധതികൾ നടപ്പാക്കും. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും െഎസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
