മന്ത്രി സുധാകരെൻറ നിർദേശം; െറസ്റ്റ് ഹൗസിൽനിന്ന് മന്ത്രി തോമസ് െഎസക്കിനെ ഒഴിപ്പിച്ചു
text_fieldsആലപ്പുഴ: പൊതുമരാമത്ത് വകുപ്പിെൻറ െറസ്റ്റ് ഹൗസിൽനിന്ന് വകുപ്പ് മന്ത്രി ജി. സുധാകരെൻറ നിർദേശപ്രകാരം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ ഒഴിപ്പിച്ചു. കുറേ വർഷങ്ങളായി ഉപയോഗിച്ചിരുന്ന ഒന്നാം നമ്പർ മുറിയാണ് േതാമസ് െഎസക്കിന് നഷ്ടമായത്. ആലപ്പുഴയിൽ വീടില്ലാത്ത തോമസ് ഐസക് െറസ്റ്റ് ഹൗസിലാണ് താമസം. മന്ത്രി ഇല്ലാത്ത സമയത്ത് മുറി അടച്ചിടുകയാണ് പതിവ്. മറ്റാർക്കും ഇത് നൽകിയിരുന്നില്ല. ഇത് പരാതിയായി ലഭിച്ചതോടെ മന്ത്രി ജി. സുധാകരൻ െറസ്റ്റ്ഹൗസിൽ പരിശോധനക്ക് എത്തിയപ്പോഴാണ് തോമസ് ഐസക്കിെൻറ മുറിക്ക് പൂട്ടിട്ടത്. ഒരു മന്ത്രിയുടെ സ്ഥിരം താമസത്തിനായി അതിഥി മന്ദിരത്തിലെ മുറി ഒഴിച്ചിട്ടതാണ് പൊതുമരാമത്ത് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ഒന്നാം നമ്പർ മുറി മന്ത്രി ഉൾെപ്പടെ ആർക്കുവേണ്ടിയും ഒഴിച്ചിടാൻ പാടില്ലെന്ന് സുധാകരൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. തുടർന്ന് മുറിയിലുണ്ടായിരുന്ന സാധന സാമഗ്രികൾ ധനമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ ഓഫിസിലേക്ക് മാറ്റി. 12 മുറികളുള്ള ഈ മന്ദിരത്തിൽ നടപടിക്രമങ്ങൾ പാലിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം നൽകിയാൽ മതിയെന്നും പൊതുമരാമത്ത് മന്ത്രി നിർദേശം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
