പട്ടിയൊട്ടു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല; കേന്ദ്രത്തിനെതിരെ െഎസക്
text_fieldsതിരുവനന്തപുരം: 700 കോടിയുടെ യു.എ.ഇ സർക്കാർ സഹായം നിഷേധിച്ച കേന്ദ്രസർക്കാറിനെ വിമർശിച്ച് ധനമന്ത്രി തോമസ് െഎസക്. പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന നയമാണ് കേന്ദ്രസർക്കാർ ഇപ്പോൾ പിന്തുടരുന്നതെന്ന് തോമസ് െഎസക് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു തോമസ് െഎസകിെൻറ വിമർശനം.
വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് േകന്ദ്രസർക്കാറിെൻറ ഒൗദ്യോഗിക നിലപാട്. എന്നാൽ, യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ഥ്യം, കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും െഎസക് പറഞ്ഞു.
ഇന്ത്യ വലിയ സാമ്പത്തിക ശക്തി ആയത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് സ്റ്റാറ്റസിന് അനുയോജ്യമല്ലെന്നാണ് സർക്കാറിെൻറ നിലപാടെങ്കിൽ യു.എ.ഇ സർക്കാർ അനുവദിച്ച തുകയെങ്കിലും പ്രളയത്തെ നേരിടാൻ കേന്ദ്രസർക്കാറിന് നൽകാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാെണന്നും െഎസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
