ജി.എസ്.ടിയിലൂടെ പിരിക്കുന്ന നികുതി കേന്ദ്രം കുത്തകയാക്കരുത് –ധനമന്ത്രി
text_fieldsആലപ്പുഴ: സാധാരണക്കാരന് ദോഷകരമാകാത്ത വിധത്തിലാകണം ചരക്കുസേവന നികുതി നടപ്പാക്കേണ്ടതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജി.എസ്.ടിയിലൂടെ പിരിച്ചെടുക്കുന്ന നികുതി കേന്ദ്രം കുത്തകയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ടാക്സ് കണ്‍സല്‍ട്ടന്‍റ്സ് അസോസിയേഷന്‍ കേരള സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അവശ്യസാധനങ്ങളുടെ വില നിലവിലുള്ളതിനെക്കാള്‍ വര്‍ധിക്കാത്ത തരത്തിലാകണം പുതിയ നികുതിസംവിധാനം. ആഡംബരവസ്തുക്കളുടെ നികുതി കുറക്കുന്നത് സാധാരണക്കാരന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി ഉയരാനിടയാക്കും. ഇക്കണോമിക് കമീഷന്‍ നിശ്ചയിച്ച 12 ശതമാനം എന്ന ഏകീകൃത നിരക്ക് അറുപിന്തിരിപ്പനാണ്. ഉയര്‍ന്ന നിരക്ക് 24 ശതമാനം ആയിരിക്കണമെന്നാണ് സംസ്ഥാന നിലപാട്.
ഒറ്റ നികുതിയിലൂടെ അന്തര്‍സംസ്ഥാന വ്യാപാരവും കയറ്റുമതിയും ഉല്‍പാദനവും അഭിവൃദ്ധിപ്പെടും. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഉല്‍പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിക്കും. പരോക്ഷനികുതിയടക്കം നിലവില്‍ ലഭിക്കുന്ന നികുതിക്ക് തുല്യമായ തുക ലഭിക്കുന്ന നിരക്കാണ് ജിഎസ.്ടി നടപ്പാക്കുമ്പോള്‍ നിശ്ചയിക്കേണ്ടത്. 8.5 ലക്ഷം കോടി രൂപയാണ് നിലവില്‍ ലഭിക്കുന്നത്. ഇതിന് തുല്യമായ തുക ലഭിക്കുന്ന നിരക്ക് എത്രയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന നികുതിയില്‍ മാറ്റം വരുത്തരുത്. എന്നാല്‍, ഇത് കണക്കാക്കാന്‍ 6,12,18, 26 എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത് സാധാരണക്കാര്‍ക്കെതിരാണ്.
ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി സംസ്ഥാനത്തിന് ലഭിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
