തോമസ് ഐസക്കിെൻറ വിദേശബന്ധം അന്വേഷിക്കണം –കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിെൻറ വിദേശബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കിഫ്ബിയിൽ കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെയാണ് വിദേശ വായ്പ സ്വീകരിച്ചത്. വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള ധനമന്ത്രിയുടെ വിദേശത്തെ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണം. തോമസ് ഐസക് വിദേശ ചാരനാണെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം നേരത്തേ തന്നെ ആരോപിച്ചിരുന്നു.
സ്വപ്ന സുരേഷും തോമസ് ഐസക്കും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഐസക്കിന് ശിവശങ്കറുമായും നല്ല ബന്ധമാണുള്ളത്. കേന്ദ്ര അന്വേഷണം കിഫ്ബിയിലും വന്നേക്കുമെന്ന ഭയമാണ് ഐസക്കിനെ സി.എ.ജിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.