Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഈ കളിയൊന്നും...

'ഈ കളിയൊന്നും കേരളത്തോട് വേണ്ട; പറയുന്നത് ബി.ജെ.പിയോടാണ്' -തോമസ്​ ഐസക്

text_fields
bookmark_border
ഈ കളിയൊന്നും കേരളത്തോട് വേണ്ട; പറയുന്നത് ബി.ജെ.പിയോടാണ് -തോമസ്​ ഐസക്
cancel

സർക്കാർ പദ്ധതികളെ അട്ടിമറിക്കാനുള്ള ​ബി.ജെ.പിയുടെ ശ്രമം നടക്കില്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്ക്​. ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ നാടി​െൻറ വികസ പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മന്ത്രിയുടെ​ പ്രതികരണം​.

'' സ്വർണക്കടത്ത് അന്വേഷണത്തി​െൻറ മറവിൽ പദ്ധതിയെ അട്ടിമറിച്ച് ജനങ്ങളെയും നാടിനെയുമാകെ ശിക്ഷിച്ചു കളയാമെന്ന ബി.ജെ.പിയുടെ മനക്കോട്ടയ്ക്ക് പെയിൻറടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ട്. പദ്ധതികളുടെ വിജയത്തിന് അഹോരാത്രം യത്നിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിക്കളയുക എന്ന ലക്ഷ്യത്തോടെ വാർത്തകൾ പ്ലാൻറു ചെയ്യപ്പെടുന്നു.

സത്യമോ വസ്തുതയോ അല്ല അവർക്കു വേണ്ടത്. പദ്ധതി നിർഹണമേറ്റെടുത്ത ഉദ്യോഗസ്ഥരുടെ സിരകളിൽ ഭീതിയും ആശങ്കയും പടരണം. അതോടെ എല്ലാം താളം തെറ്റുമല്ലോ. പദ്ധതി മുടങ്ങുമല്ലോ. എങ്ങനെയും ആ ലക്ഷ്യം നടക്കണമെന്ന അപകടകരമായ വാശിയിലാണ് മാധ്യമങ്ങളിൽ കൽപിത കഥകൾ നിറയുന്നത്. നാടി​െൻറ വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടതില്ല''- ഫേസ്​ബുക്ക്​ പോസ്​റ്റിൽ മന്ത്രി തോമസ്​ ഐസക് പോസ്​റ്റിൽ പറയുന്നു.



Show Full Article
TAGS:thomas isaac 
Next Story