സിവിൽ സർവിസിൽ ഉടച്ചുവാർക്കൽ അനിവാര്യം –മന്ത്രി തോമസ് െഎസക്
text_fieldsകണ്ണൂർ: പുതിയ കാലഘട്ടത്തിനനുസരിച്ച് സിവിൽ സർവിസിൽ ഉടച്ചുവാർക്കൽ അനിവാര്യമാെണന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കേരള എൻ.ജി.ഒ യൂനിയൻ 54-ാം സംസ്ഥാന സമ്മേളനത്തിൽ എൽ.ഡി.എഫ് സർക്കാർ പിന്നിട്ട ഒരുവർഷം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പോയകാലത്തിെൻറ ആവശ്യകതക്കനുസരിച്ച് രൂപംകൊണ്ട സിവിൽ സർവിസല്ല ഇന്നാവശ്യം. ഭരണയന്ത്രത്തിെൻറ ജനകീയവത്കരണത്തിന് സംഘടനകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. സർക്കാർ കാര്യക്ഷമമായി എങ്ങനെ പ്രവർത്തിക്കണമെന്നതിെൻറ ഗാരൻറിയായി സംഘടനകൾ മാറണമെന്നും ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി.
പുതിയ കാലഘട്ടത്തിൽ പിൽക്കാല നേട്ടങ്ങൾ ഉറപ്പിക്കുന്നതിനൊപ്പം രണ്ടാം തലമുറ വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതിനാണ് എൽ.ഡി.എഫ് സർക്കാർ പ്രാധാന്യം നൽകുന്നത്. വിവിധ പദ്ധതികൾക്ക് പശ്ചാത്തലസൗകര്യമൊരുക്കാൻ ബജറ്റിനു പുറത്തുനിന്ന് കിഫ്ബി വഴി പണം കണ്ടെത്തുകയാണ്. വായ്പകൾ ഭാവിബാധ്യതയാകാതിരിക്കാൻ സമമായ ആസ്തിയാണ് കിഫ്ബിയുടെ വികസനതന്ത്രം. നിങ്ങളുടെ സമ്പാദ്യം നാടിെൻറ സൗഭാഗ്യം എന്ന സന്ദേശം ഉയർത്തി 25 ലക്ഷം പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തെ കെ.എസ്.എഫ്.ഇ ചിട്ടികളുമായി സഹകരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
