‘ലോട്ടറി മാഫിയയുമായി േകന്ദ്രത്തിെൻറ ഒത്തുകളി’
text_fieldsന്യൂഡൽഹി: കുതിരപ്പന്തയത്തിനും ചൂതാട്ടത്തിനുമെല്ലാം 28 ശതമാനം നികുതി ഏർപ്പെടുത്തുേമ്പാൾ ലോട്ടറിക്കും 28 ശതമാനം നികുതി ഏർപ്പെടുത്തണമെന്നാണ് കേരളത്തിെൻറ ആവശ്യമെന്നും വളെര ലളിതമായ ഇൗ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെയും അംഗീകരിക്കാത്തത് ലോട്ടറിമാഫിയക്കുവേണ്ടിയാണെന്നും തോമസ് െഎസക് ആരോപിച്ചു.
ഏറ്റവും കൂടുതൽ ലോട്ടറിവിൽപന നടത്തുന്ന സംസ്ഥാനമാണ് കേരളം. 10,000 കോടി രൂപയുടെ ലോട്ടറിക്കച്ചവടമാണ് കേരളം ഇൗ വർക്ഷം ലക്ഷ്യമിടുന്നത്. സംസ്ഥാനം 28 ശതമാനം നികുതി വേണമെന്ന് ആവശ്യപ്പെടുേമ്പാൾ കേന്ദ്രം എന്തിനാണ് മടിക്കുന്നതെന്ന് തോമസ് െഎസക് ചോദിച്ചു. എന്നാൽ, കഴിഞ്ഞ നാലുയോഗങ്ങളിലായി നിരന്തരം കേരളം ആവശ്യപ്പെട്ടിട്ടും ഇപ്പോൾ പരിഗണിക്കാനായിട്ടില്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്.
30 ശതമാനമാണ് ലോട്ടറിയിൽ നിന്നുള്ള ലാഭം. അത് മുഴുവൻ നികുതിയായി പോയാൽ മാഫിയക്ക് കളിക്കാൻവരാൻ പ്രയാസമാകും. അതുകൊണ്ടാണ് അവർ നികുതിവർധനവിനെ എതിർക്കുന്നത്. ഇൗ നികുതിനിരക്ക് കുറക്കാൻ വലിയ സമ്മർദമാണ് ലോട്ടറിമാഫിയ ചെലുത്തിെക്കാണ്ടിരിക്കുന്നത്. നികുതി കൂടിയാൽ പകുതി കേന്ദ്രത്തിനാണ് പോകുന്നത്. 3000 കോടി കേരളത്തിന് നികുതി ലഭിച്ചാൽ 1500 വരെ കേന്ദ്രത്തിന് കിട്ടും. എന്നിട്ടും കേന്ദ്രം ഇത് തട്ടിക്കളയുന്നത് മാഫിയക്ക് വേണ്ടിയല്ലാതെ വേറെയാർക്കാണെന്ന് െഎസക് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
