പ്രളയക്കെടുതി സഹായം; കേന്ദ്രസർക്കാറിെൻറ നിലപാട് ദൗർഭാഗ്യകരം -തോമസ് െഎസക്
text_fieldsതിരുവനന്തപുരം: പ്രളയനാശനഷ്ടത്തെ അതിജീവിക്കാൻ കേരളത്തിന് അർഹമായ സഹായം തുടർച്ചയായി നിഷേധിക്കുന്ന കേന്ദ്രസ ർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് മന്ത്രി ടി.എം. തോമസ് െഎസക്. കേന്ദ്രസർക്കാറിെൻറ മാനദണ്ഡങ്ങൾ പാലിച്ച ് 2109 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടമാണ് നൽകിയത്. എന്നാൽ ഒരു രൂപപോലും അനുവദിക്കാൻ അമിത് ഷായും സ ംഘവും തയാറായില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മറ്റുള്ളവർക്ക് 5908 കോടി രൂപ അനുവദിച്ചെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാക്കുന്നത്. ഈ വിവേചനം 2018ലെ പ്രളയത്തിലും കണ്ടതാണ്. അന്ന്, കേരളത്തിന് ഒരു സഹായവും നൽകരുതെന്ന് ബി.ജെ.പി പ്രത്യക്ഷത്തിൽതന്നെ വലിയ പ്രചാരണം സംഘടിപ്പിച്ചിരുന്നു. അതിെൻറ തുടർച്ചയായിരുന്നു, സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശസന്ദർശനം തടഞ്ഞ തീരുമാനം. കേരളത്തെ പ്രത്യക്ഷത്തിൽ ദ്രോഹിച്ച ഈ നടപടിയെ പരസ്യമായി ന്യായീകരിക്കുകയായിരുന്നു കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി മുരളീധരൻ. പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുതെന്നൊരു വാശി ബി.ജെ.പിക്കുണ്ട്. നമ്മുടെ വായ്പാ പരിധിക്ക് പുറത്തുനിന്ന് വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് നാം അഭ്യർഥിച്ചിരുന്നു.
എന്നാൽ, അതിനും അനുമതി നൽകിയില്ല. എന്തുകൊണ്ടാണ് ഈ സംസ്ഥാനത്തോടുമാത്രം ദുർവാശി എന്നതിന് ഉത്തരം പറയേണ്ടത് കേരളത്തിലെ ബി.ജെ.പി നേതൃത്വമാണെന്നും തോമസ് െഎസക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
