Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊണ്ടിസഹിതം...

തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യത തോന്നില്ല; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്​ ​െഎസക്​

text_fields
bookmark_border
തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യത തോന്നില്ല; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്​ ​െഎസക്​
cancel

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ സുരേന്ദ്ര​നെതിരെ ആഞ്ഞടിച്ച്​ ധനമന്ത്രി തോമസ്​ ​െഎസക്​. അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബി.ജെ.പി നേതാവ് കെ സുരേന്ദ്ര​​​​െൻറ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞുവെന്നും. ഹീനമായ ഈ കൃത്യം സി.സി ടി.വിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരാണെന്ന്​ ഭക്​തർക്ക്​ ബോധ്യമായിക്കാണുമെന്നും ​െഎസക്​ ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു.

എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇരുമുടിക്കെട്ട്​ താ​ഴെയിടുന്ന ദൃശ്യം വ്യക്തമായി സി.സി ടി.വിയിൽ പതിഞ്ഞതറിയാതെ പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ലെന്നും സംഘ്​പരിവാറുകാർക്ക്​ നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തി​​​​െൻറ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ നിന്നും ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്​.പിയാണ് സി.സി ടി.വി ദൃശ്യത്തിലുള്ളത്. കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണെന്നും വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newssabarimala women entrysabarimala striketm thomas issacBJP
News Summary - Thomas Isaac against k surendran-kerala news
Next Story