കിഫ്ബിക്കെതിരെ കേന്ദ്രത്തിന്റെ ഒത്താശയോടെ രാഷ്ട്രീയ ഗൂഢാലോചന -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന്റെ തെളിവാണ് ഹൈകോടതിയില്‍ നല്‍കിയ റിട്ട് ഹരജി. രാമനിലയത്തിലെ ചര്‍ച്ചക്ക് ശേഷമാണ് ഹരജി നല്‍കിയതെന്നും ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി വായ്പ എടുക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് യു.ഡി.എഫ് കരുതുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് ഫെഡറല്‍ സംവിധാനം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കിഫ്ബി വായ്പകള്‍ ഭരണഘടന വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കരട് റിപ്പോര്‍ട്ടിലൂടെ സി.എ.ജി ലക്ഷ്യമാക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ആര്‍ക്കൊക്കെയാണ് സി.എ.ജിയുമായി ബന്ധം എന്ന് അറിയാം. ഇതിനെ പ്രതിരോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.