Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫിനെ തള്ളി;...

ജോസഫിനെ തള്ളി; കോട്ടയത്ത് തോമസ് ചാഴികാടന്‍

text_fields
bookmark_border
ജോസഫിനെ തള്ളി; കോട്ടയത്ത് തോമസ് ചാഴികാടന്‍
cancel

കോട്ടയം: കോട്ടയത്ത്​ മത്സരിക്കാൻ താൽപര്യം അറിയിച്ച പാർട്ടി വർക്കിങ്​ ​െചയർമാൻ പി.ജെ. ജോസഫിനെ തള്ളി തോമസ് ​ ചാഴികാടനെ കേരള കോൺഗ്രസ്​ എം സ്ഥാനാർഥിയായി പാർട്ടി ചെയർമാൻ കെ.എം. മാണി പ്രഖ്യാപിച്ചു. നീണ്ട അനിശ്ചിതത്വത്തിന ൊടുവിൽ തിങ്കളാഴ്​ച രാത്രി ഒമ്പതോടെ വാർത്തക്കുറിപ്പിലൂടെയാണ്​ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്​.

കേരള കോൺഗ ്രസ്​ എം ഉന്നതാധികാര സമിതി അംഗവും ഏറ്റുമാനൂർ മുൻ എം.എൽ.എയുമാണ്​ തോമസ്​ ചാഴികാടൻ. സ്ഥാനാർഥി പ്രഖ്യാപനത്തോടെ കേരള കോൺഗ്രസിൽ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു.

കോട്ടയത്ത്​ സ്ഥാനാർഥിത്വം ഏ​െറക്കുറെ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്​ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു. ഞായറാഴ്​ച നടന്ന പാർലമ​​​​െൻററി പാർട്ടി യോഗത്തിൽ പി.ജെ. ജോസഫി​​​​​​െൻറ പേര്​ മാത്രമായിരുന്നു ചർച്ചചെയ്​തത്​. ഇതിൽ ധാരണയിലെത്തുകയും ചെയ്​തു. എന്നാൽ, മാണി വിഭാഗം നേതാക്കൾ മറ്റൊരു സ്ഥാനാർഥിയെന്ന കടുത്ത നിലപാടിലേക്ക്​ മാറി.

ഇതി​​​​​െൻറ തുടർച്ചയായി​ തിങ്കളാഴ്​ച രാവിലെ കോട്ടയത്ത്​ മാണി ഗ്രൂപ്​ തന്നെ മത്സരിക്കമെന്നാവശ്യപ്പെട്ട്​ ജില്ല ഘടകം രംഗത്തെത്തി. കോട്ടയം ലോക്​സഭ മണ്ഡലം പരിധിയിലെ നേതാക്കളും നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റികളിൽ ഭൂരിഭാഗവും ജോസഫിനെ മത്സരിപ്പിക്കരുതെന്ന്​ കെ.എം. മാണിയോട്​ രേഖാമൂലം ആവശ്യപ്പെട്ടു. ലോക്​സഭ പരിധിയി​ലെ ഏഴ്​ നിയോജകമണ്ഡലങ്ങളിൽ ​ൈവക്കം ഒഴി​െക കമ്മിറ്റികളെല്ലാം ജോസഫ്​ വേണ്ടെന്ന നിലപാടെടുത്തു. ഇതിനൊടുവിലാണ്​ ജോസ്​ കെ. മാണിയുടെ താൽപര്യപ്രകാരം തോമസ്​ ചാഴികാടനെ സ്ഥാനാർഥിയാക്കാൻ ധാരണയായത്​.

കൂടുതൽ മണ്ഡലം കമ്മിറ്റികൾ ചാഴികാട​​​​​െൻറ പേരാണ്​​ നിർദേശിച്ചത്​. പിന്നാലെ, മണ്ഡലം കമ്മിറ്റികളുടെ പിന്തുണയില്ലെന്നുകാട്ടി ജോസഫിന്​ പ്രത്യേക ദൂതൻ മുഖേന കെ.എം. മാണി കത്തും നൽകി.

രാത്രി തൊടുപുഴയി​െല വീട്ടിൽ നേതാക്കളുടെ ​േയാഗം വിളിച്ചുചേർത്ത ജോസഫ്​, കടുത്ത നിലപാടെന്ന വികാരമാണ്​ പങ്കുവെച്ചത്​. യു.ഡി.എഫിന്​ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്ന നിലപാടിലേക്ക്​ പോകരുതെന്ന സന്ദേശം കോൺഗ്രസ്​ ജോസഫിന്​ കൈമാറി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newsThomas Chazhikadan
News Summary - Thomas Chazhikadan in Kottayam-Kerala News
Next Story