Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിയുടെ...

തോമസ് ചാണ്ടിയുടെ റിസോർട്ടിനെതിരായ ഹരജികൾ വിധി പറയാൻ മാറ്റി

text_fields
bookmark_border
തോമസ് ചാണ്ടിയുടെ റിസോർട്ടിനെതിരായ ഹരജികൾ വിധി പറയാൻ മാറ്റി
cancel

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരുടെയും സർക്കാറി​​​െൻറയും മറ്റു കക്ഷികളുടെയും വാദം പൂർത്തിയാക്കിയ ശേഷമാണ്​ വിധി പറയാൻ മാറ്റിയത്​. കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദ്, അഖിലേന്ത്യ കിസാൻ സഭ തൃശൂർ ജില്ല കമ്മിറ്റിയംഗം ടി.എൻ. മുകുന്ദൻ എന്നിവർ നൽകിയ ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

ഭൂമി കൈയേറ്റത്തെക്കുറിച്ച് തഹസിൽദാറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതി​​െൻറയടിസ്ഥാനത്തിൽ ആലപ്പുഴ കലക്ടർ തയാറാക്കിയ റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ സ്വാധീനം നിമിത്തം പൊലീസും റവന്യൂ വകുപ്പും നടപടി എടുക്കുന്നില്ലെന്നും ഒരു ഹരജിക്കാരൻ കോടതിയെ അറിയിച്ചു.ആരോപണങ്ങളിൽ ശരിയായ അന്വേഷണം നടന്നു വരുകയാണെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്​റ്റേറ്റ്​ അറ്റോർണി വ്യക്​തമാക്കി. സർവേ നടത്തി കലക്ടർ അന്തിമ റിപ്പോർട്ട് നൽകിയാലേ നടപടി സാധിക്കൂവെന്നും റിപ്പോർട്ടിന് മുമ്പ് നടപടി വേണമെന്ന് ആവശ്യപ്പെടുന്നത് നിയമപരമല്ലെന്നും സ്​റ്റേറ്റ്​ അറ്റോർണി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsncpthomas chandymalayalam newsLand enchrochment
News Summary - Thomas Chandy's Land enchrochment - Kerala news
Next Story