Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.പി മന്ത്രിസ്ഥാനം ആർക്കും വിട്ടുനൽകില്ല– തോമസ്​ ചാണ്ടി

text_fields
bookmark_border
എൻ.സി.പി മന്ത്രിസ്ഥാനം ആർക്കും വിട്ടുനൽകില്ല– തോമസ്​ ചാണ്ടി
cancel

തിരുവനന്തപുരം: എ.കെ ശശീന്ദ്ര​െൻറ രാജിയോടെ ഒഴിവു വന്ന മന്ത്രിസ്ഥാനം  വിട്ടുകൊടുക്കില്ലെന്ന്  എൻ.സി.പി കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി. എൻ.സി.പിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനമാണത്.  മുഖ്യമന്ത്രി വകുപ്പ് കൈവശം വെക്കുന്നതിൽ തെറ്റില്ല. എന്നാൽ വകുപ്പ് മറ്റാർക്കും  വിട്ടുനൽകാൻ അനുവദിക്കില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ശശീന്ദ്രനെതിരായുള്ള ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല.  അന്വേഷണത്തിൽ അദ്ദേഹം കുറ്റവിമുക്തനാണെന്ന് തെളിഞ്ഞാൽ ആ നിമിഷം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാം. പാർട്ടി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒഴിവുവന്ന മന്ത്രിസ്ഥാനം എൻ.സി.പിക്കുള്ളതാണെന്ന് സി.പി.എം സംസ്ഥാന അധ്യക്ഷൻ കോടിയയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വൃക്തമാക്കിയിരുന്നു. എൻ.സി.പിയുടെ മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ശശീന്ദ്ര​െൻറ രാജിയെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടർനിലപാടുകളും ആലോചിക്കുന്നതിന് എൻ.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - THomas Chandy
Next Story