Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാക്കാലുള്ള പരാമർശത്തി​െൻറ പേരിൽ രാജിയി​ല്ല- തോമസ്​ ചാണ്ടി

text_fields
bookmark_border
വാക്കാലുള്ള പരാമർശത്തി​െൻറ പേരിൽ രാജിയി​ല്ല- തോമസ്​ ചാണ്ടി
cancel

തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമർശത്തി​​െൻറ പേരിൽ ​രാജിവെക്കില്ലെന്ന് ഗതാഗത മന്ത്രി തോമസ്​ ചാണ്ടി. കോടതി വിധി എതിരെങ്കിൽ മാത്രം രാജിവെക്കുമെന്നും തോമസ്​ ചാണ്ടി പറഞ്ഞു. കോടതിയുടെ ഉത്തരവ്​ കിട്ടിയ ​ശേഷം വീണ്ടും മാധ്യമങ്ങളെ കാണാമെന്നും അദ്ദേഹം വ്യക്​തമാക്കി. 

അതേ സമയം, ഭൂ​മി കൈ​യേ​റ്റ​ക്കേ​സി​ൽ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും വാർത്തകളുണ്ട്​. അതിനിടെ കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ഡൽഹിക്കു പോകാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കിയിരുന്നു.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹരജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈകോടതി തള്ളിയിരുന്നു. സര്‍ക്കാറിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെ തന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു. ഹൈകോടതി വിധി പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thomas chandy Statement on Resignation-Kerala news
Next Story