Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലക്ടറുടെ റിപ്പോർട്ട് അന്തിമമല്ലെന്ന് തോമസ് ചാണ്ടി

text_fields
bookmark_border
കലക്ടറുടെ റിപ്പോർട്ട് അന്തിമമല്ലെന്ന് തോമസ് ചാണ്ടി
cancel

ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം മാത്രമേ കലക്ടര്‍ക്കുളളൂ. കലക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ല. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും മന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനായുള്ള കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയത്. നേരത്തെ ഉണ്ടായിരുന്ന ഭൂഘടനക്ക് മാറ്റം സംഭവിച്ചതായി കലക്ടറുടെ റിപ്പോർട്ടിലുണ്ട്. ഭൂനിയമങ്ങളുടെ ലംഘനം നടന്നതായും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thomas Chandy said the Collector's report was not final-Kerala news
Next Story