വിവാദങ്ങൾക്കിടെ തോമസ് ചാണ്ടി ആസൂത്രണ ബോർഡിൽ
text_fieldsതിരുവനന്തപുരം: ഭൂമികൈയേറ്റ വിവാദങ്ങൾക്കിടെ മന്ത്രി തോമസ് ചാണ്ടിയെ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാക്കി. മുൻമന്ത്രി എ.കെ. ശശീന്ദ്രെൻറ ഒഴിവിലാണ് അദ്ദേഹം സമിതിയിലെത്തിയത്. മന്ത്രിയെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുന്നതിനിടെയാണ് പുതിയ സ്ഥാനത്ത് പ്രതിഷ്ഠിച്ച് സർക്കാർ ഉത്തരവിറക്കിയതെന്നതാണ് ഏറെ ശ്രദ്ധേയം. തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കൈയേറിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുകയാണ്.
ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ സൂചന. വിശദ റിപ്പോർട്ട് ആലപ്പുഴ കലക്ടർ നൽകുന്നതോടെ മന്ത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന സ്ഥിതിയാണുള്ളത്. മന്ത്രി ഭൂമി കൈയേറിയെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ഇടതുമുന്നണി നേതാക്കൾ ഉൾെപ്പടെയുള്ളവരും വ്യക്തമാക്കിയിട്ടുമുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം വിഷയത്തിൽ തുടർനടപടിയുണ്ടാകുമെന്നാണ് സൂചന. ഇൗ അവസ്ഥയിലാണ് സംസ്ഥാന ആസൂത്രണ ബോർഡിൽ ഉൾപ്പെടുത്തിയതെന്നതാണ് വൈരുദ്ധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
