Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് കലക്ടർ ഹൈകോടതിയിൽ സമർപ്പിച്ചു

text_fields
bookmark_border
Thomas Chandy
cancel

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കലക്ടര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചു. തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് ടി.വി അനുപമ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയുടെ കമ്പനി കായല്‍ ഭൂമി മണ്ണിട്ട് നികത്തി. 64 പേരുടെ അഞ്ച് സെന്റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങി. ഇതില്‍ പതിനൊന്നു ഇടപാടുകളുടെ ഭൂമി രേഖകള്‍ പരിശോധിച്ചു. 53 ഇടപാടുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായതിനാൽ പരിശോധനകൾ അപൂർണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സര്‍വേസംഘത്തെ നിയോഗിച്ചു. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല ഭൂമി. 2011 ല്‍ ഇത് സംബന്ധിച്ച അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നറിയില്ല. പരിശോധന സംബന്ധിച്ച രേഖകളും കാണാതായിട്ടുണ്ട്. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായ ശേഷം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിക്കെതിരായ ഹരജിയിൽ ഹൈകോടതി നേരത്തേ സർക്കാറി​​െൻറ വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്. മാർത്താണ്ഡം  കായൽ ഭൂമി നികത്തുന്നത് തടഞ്ഞ് വില്ലേജ് ഒാഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെങ്കിൽ അതി​​െൻറ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. മന്ത്രിക്കെതിരെ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തംഗം ബി. കെ വിനോദ്​ നൽകിയ ഹരജിയിലായിരുന്നു​ ഉത്തരവ്​. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായൽ ഭൂമി കൈയേറി നികത്തിയതെന്നായിരുന്നു ഹരജിക്കാരന്‍റെ ആരോപണം. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thomas chandy-Kerala news
Next Story