Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജിക്ക്​...

രാജിക്ക്​ പ്രേരിപ്പിച്ചത്​ ഹൈകോടതി പരാമർശമെന്ന്​ തോമസ്​ ചാണ്ടി 

text_fields
bookmark_border
Thomas Chandy
cancel

തിരുവനന്തപുരം: കഴിഞ്ഞദിവസം ഹൈകോടതിയിൽനിന്നുണ്ടായ അപ്രതീക്ഷിത പരാമർശങ്ങളാണ്​ രാജി​െവക്കാൻ​ പ്രേരിപ്പിച്ചതെന്ന്​ തോമസ്​ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്​ കൈമാറിയ രാജിക്കത്തിലാണ്​ തോമസ്​ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്​. ഇൗ പരാമർശങ്ങൾ​ നീക്കിക്കിട്ടാൻ സുപ്രീംകോടതിയെ സമീപിക്കു​ം. സുപ്രീംകോടതി മുമ്പാകെ നിരപരാധിത്വം തെളിയിച്ച്​ തിരിച്ചുവരാൻ കഴിയുമെന്നാണ്​ വിശ്വാസ​മെന്നും കത്തിൽ വ്യക്​തമാക്കുന്നു.

മുഖ്യമന്ത്രിക്ക്​ അറിവുള്ളതുപോലെ ഒരു തെറ്റും ചെയ്യാതെ മന്ത്രിസഭയിൽനിന്ന്​ രാജി​െവക്കേണ്ട സാഹചര്യമുണ്ടായതിൽ ഖേദമുണ്ട്​. ചില മാധ്യമങ്ങൾ തുടങ്ങി​െവച്ചതും മറ്റു ചില മാധ്യമങ്ങൾ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യമില്ലാത്തതുമായ കായൽ കൈയേറ്റമെന്ന വ്യാജപ്രചാരണമാണ്​ തനിക്കെതിരെ ഉണ്ടായത്​. അന്വേഷണത്തിൽ ഇവക്ക്​ ഒരടിസ്ഥാനവുമില്ലെന്ന്​ തെളിഞ്ഞിരിക്കുന്ന കാര്യം മുഖ്യമന്ത്രിക്കും അറിയാ​മല്ലോയെന്ന്​ ചാണ്ടി കത്തിൽ ചോദിക്കുന്നു.

പക്ഷേ, പ്രശ്​നങ്ങളുമായി ബന്ധപ്പെട്ട്​ പൊതുസമൂഹത്തിലുണ്ടായ സംശയങ്ങളുടെ പശ്ചാത്തലത്തിൽ നല്ലനിലയിൽ ഭരണം നടത്തിക്കൊണ്ടുപോകുന്ന എൽ.ഡി.എഫ്​ സർക്കാറി​​െൻറ പ്രതിച്ഛായക്ക്​ കോട്ടം വരാതിരിക്കാനാണ്​ എൻ.സി.പി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച്​ രാജി തീരുമാനമെടുത്തതെന്നും തോമസ് ​ചാണ്ടി രാജിക്കത്തിൽ വ്യക്തമാക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmentkerala newsncpthomas chandyland issuemalayalam news
News Summary - Thomas Chandy Explains Resignation-Kerala News
Next Story