Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ്​ ചാണ്ടിയുടെ കമ്പനിക്കെതിരായ കേസ്​ ദറ്റാക്കണമെന്ന ഹരജി ഹൈകോടതിയിൽ

text_fields
bookmark_border
തോമസ്​ ചാണ്ടിയുടെ കമ്പനിക്കെതിരായ കേസ്​ ദറ്റാക്കണമെന്ന ഹരജി ഹൈകോടതിയിൽ
cancel

കൊച്ചി: മുൻ മന്ത്രിതോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിരുന്നു. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റി​േസാർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹരജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെത്തുടര്‍ന്നെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thomas Chandi's Plea in High Court -Kerala News
Next Story