ഏഴു വയസ്സുകാരന്‍റെ മരണം: മുത്തശ്ശി മജിസ്ട്രേറ്റിന് മൊഴി നൽകി
text_fieldsതൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ചുകൊന്ന സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി മജിസ‌്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകി. ഇടുക്കി ഒന്നാം ക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് രശ‌്മി രവീന്ദ്രന് മുമ്പാകെയാണ‌് മൊഴി നൽകിയത‌്.
ഏഴു വയസ്സുകാരെൻറ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ പ്രതി അരുൺ ആനന്ദ‌് ആക്രമിച്ചത‌് സംബന്ധിച്ചും പിന്നീട‌് നാലു വയസ്സുകാരനായ ഇളയകുട്ടി ഇതേക്കുറിച്ച‌് മുത്തശ്ശിയോടും ചൈൽഡ‌് വെൽെഫയർ കമ്മിറ്റിയോട‌് സൂചിപ്പിച്ചതും ഇവർ പറഞ്ഞതായി അറിയുന്നു. അരുൺ ആനന്ദിനു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാളിൽനിന്ന് തനിക്കും ഭീഷണി ഉയർന്നിരുന്നതായും ഇവർ പറഞ്ഞതായാണ് വിവരം.
അതേസമയം, ഏഴു വയസ്സുകാരെൻറ അമ്മയുടെ മൊഴിയെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രതി അരുൺ കുട്ടികളെയും തന്നെയും ക്രൂരമായി മർദിച്ചിരുന്നുവെന്ന് ഏഴു വയസ്സുകാരെൻറ അമ്മ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരത്തേ മൊഴി നൽകിയിരുന്നു.
ഇവർ കുട്ടിയുടെ മരണശേഷം കൗൺസലിങ്ങും ചികിത്സയുമായി കഴിയുകയാണ‌്. ഇളയകുട്ടിയുടെ സംരക്ഷണചുമതല ഒരു മാസത്തേക്ക് ഭർതൃവീട്ടുകാർക്ക് വിട്ടുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
